തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായി തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴി

Advertisement

തിരുവനന്തപുരം. ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായി തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴി . മുഖ്യപ്രതി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ തന്നെ പരിചയപ്പെടുത്തിയത് തന്ത്രിയെന്ന് എ പത്മകുമാർ വെളിപ്പെടുത്തി.   ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം നീക്കം തുടങ്ങി. അതേ സമയം പത്മകുമാറിനെയും ഉണ്ണികൃഷ്ണൻ പോറ്റിയേയും, മുരാരി ബാബുവിനെയും  14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.


ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ പ്രതികൂട്ടിൽ നിർത്തുന്നതാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ  മൊഴി.ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിയ്ക്ക്  അടുത്ത ബന്ധ൦. ഉണ്ണികൃഷ്ണൻ  പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലെന്നും എ പത്മകുമാർ  മൊഴി നൽകി. എന്നാൽ ശബരിമലയിൽ സ്പോൺസർ ആകാൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തിൽ പത്മകുമാർ കൃത്യമായ ഉത്തരം നൽകിയില്ല. ഗോൾഡ് പ്ലേറ്റിംഗ് വർക്കുകൾ സന്നിധാനത്ത് ചെയ്യാൻ കഴിയാത്തത് ചട്ട വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയതെന്നും  എ പത്മകുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും  കസ്റ്റഡിയിൽ വാങ്ങാൻ എസ് ഐ ടി നീക്കം ആരംഭിച്ചു. തന്ത്രിയുടെ മൊഴിയും സംഘം വീണ്ടും എടുത്തേക്കും.അതേസമയം  പത്മകുമാറിനെയും
ഉണ്ണികൃഷ്ണൻ പോറ്റിയേയും, മുരാരി ബാബുവിനെയും രണ്ടാഴ്ചത്തേക്ക് കൊല്ലം വിജിലൻസ് കോടതിയിൽ  റിമാൻ്റ് ചെയ്തു. കൊല്ലം വിജിലൻസ് കോടതി ജാമ്യം തള്ളിയതോടെ മുരാരി ബാബു ജാമ്യം തേടി ഹൈക്കോടതിയെ നാളെ  സമീപിക്കും

Advertisement