സ്വർണ്ണക്കൊള്ളയുടെ ബുദ്ധികേന്ദ്രം എ.പത്മകുമാറെന്ന് പ്രത്യേക അന്വേഷണസംഘം

Advertisement

പത്തനംതിട്ട, തിരുവനന്തപുരം. ശബരിമല സ്വർണ്ണക്കൊള്ളയുടെ ബുദ്ധികേന്ദ്രം എ.പത്മകുമാറെന്ന് പ്രത്യേക അന്വേഷണസംഘം.. പത്മകുമാർ കൂട്ടുപ്രതികളുമായി ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്..

സ്വർണ്ണപ്പാളിയ്ക്ക് പകരം ചെമ്പ് പാളിയെന്ന്
സ്വന്തം കൈപ്പടയിൽ പത്മകുമാർ കുറിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശം. എ പത്മകുമാറിന്റെ ആറന്മുളയിലെ പരിശോധനയുമായി എസ്ഐടി..


ഇത് വരെയുള്ള അന്വേഷണത്തിൽ സ്വർണ്ണക്കൊള്ളയുടെ മുഖ്യസൂത്രധാരൻ എ.പത്മകുമാർ എന്ന വിലയിരുത്തലിലാണ് SIT അറസ്റ്റിലേക്ക് കടന്നത്. റിമാൻഡ് റിപ്പോർട്ടിൽ പത്മകുമാർ നടത്തിയ ഇടപെടലുകളെ കുറിച്ച് വ്യക്തമാക്കുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണം വിട്ടു നൽകുന്നതിൽ തീരുമാനമെടുക്കുന്ന ദേവസ്വം യോഗത്തിനു മുൻപ് സ്വന്തം കൈപ്പടയിൽ സ്വർണ്ണപ്പാളി ചെമ്പു പാളിയെന്ന് പത്മകുമാർ എഴുതി ചേർത്തു. ദേവസ്വം യോഗത്തിൽ സ്വർണ്ണപ്പാളി കൈമാറുന്നത് വിശദീകരിച്ചതും പത്മകുമാർ. കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തുകയും ദേവസ്വം മാനുവൽ ലംഘിക്കുകയും ചെയ്‌തു. സ്വർണ്ണം അപഹരിക്കുന്നതിനു ഒത്താശ ചെയ്‌തു. തിരികെ എത്തിച്ചപ്പോൾ ആവശ്യമായ പരിശോധനകൾ നടത്താതെ സ്വർണ്ണക്കൊള്ള ഒളിപ്പിക്കുന്നതിനു കൂട്ടുനിന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.എന്നാൽ പത്മകുമാറിനെതിരെ എസ്.ഐ.റ്റിയുടെ പ്രധാന കണ്ടെത്തലുകൾ റിമാൻഡ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. സ്വർണ്ണക്കൊള്ളയുടെ ആസൂത്രണം തുടങ്ങിയത് ദേവസ്വം തലപ്പത്തെന്നാണ് കണ്ടെത്തൽ.എ.പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചേർന്ന് ശബരിമല സന്നിധാനത്തും , ആറന്മുളയിലെ വീട്ടിലും പല തവണ ഗൂഢാലോചന നടത്തി. ശബരിമല സ്വർണ്ണക്കൊള്ള വഴി പത്മകുമാർ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും കണ്ടെത്തലുണ്ട്.പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ എസ്ഐടി സംഘം പരിശോധന നടത്തി. ഉച്ചയ്ക്ക് 12 30 ഓടെ ആരംഭിച്ച പരിശോധന അഞ്ചു മണിക്കൂറോളം ആണ് നീണ്ടത്. പരിശോധനയിൽ നിർണായകമായ രേഖകൾ എസ് ഐ ടി പിടിച്ചെടുത്തതാണ് സൂചന. അതേ സമയം
അന്വേഷണത്തിന്റെ അടുത്ത ഘട്ടം യോഗ ചേർന്ന ശേഷം SIT തീരുമാനിക്കും.
ചോദ്യം ചെയ്യേണ്ടവരുടെയും മൊഴി എടുക്കേണ്ടവരുടെയും അടുത്ത ഘട്ട പട്ടിക തയ്യാറാക്കും. ഡിസംബർ മൂന്നിനാണ് ഇനി അന്വേഷണ സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുക.

Advertisement