ശബരിമല സ്വര്‍ണക്കൊള്ള, ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റും സി പി എം നേതാവുമായ എ പത്മകുമാറിനെ റിമാൻ‍ഡ് ചെയ്തു

Advertisement

കൊല്ലം.ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ റിമാൻ‍ഡ് ചെയ്തു. പത്മകുമാറിനെ 14 ദിവസത്തേക്കാണ് റിമാൻ‍ഡ് ചെയ്തത്. പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും. നേരത്തെ വൈദ്യ പരിശോധന പൂർത്തിയാക്കിയാണ് കൊല്ലം വിജിലൻസ് കോടതി ജഡ്ജിക്ക് മുൻപാകെ ഹാജരാക്കിയത്.

ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിലാണ് പ്രത്യേക അന്വേഷണ സംഘം പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ എട്ടാം പ്രതിയാണ് പത്മകുമാർ.

Advertisement