എ.പത്മകുമാർ അറസ്റ്റിലായതോടെ സിപിഐഎമ്മും
സർക്കാരും പ്രതിരോധത്തിൽ

Advertisement

തിരുവനന്തപുരം.ശബരിമല സ്വർണക്കൊളളയിൽ പാർട്ടി നേതാവും
ദേവസ്വം ബോർഡ് മുൻ അധ്യക്ഷനുമായ എ.പത്മകുമാർ അറസ്റ്റിലായതോടെ സിപിഐഎമ്മും
സർക്കാരും പ്രതിരോധത്തിൽ.തിരഞ്ഞെടുപ്പ്
കാലത്ത് നടന്ന അറസ്റ്റോടെ കൊളളയിൽ ഉന്നതരാഷ്ട്രീയ ഭരണ നേതൃത്വത്തിനും പങ്കുണ്ടെന്ന്
വന്നിരിക്കുകയാണ്.എന്നാൽ കുറ്റക്കാർക്കെതിരെ
മുഖം നോക്കാതെ നടപടിയെടുക്കുമെന്ന ഉറപ്പ്
അക്ഷരംപ്രതി പാലിച്ചിരിക്കുന്നു എന്നതാണ്
സർക്കാരിൻെറയും സിപിഎമ്മിൻെറയും
മറുപടി


വിശ്വാസികളിലും പൊതുസമൂഹത്തിലും വലിയ
സംശയങ്ങൾക്കിടയാക്കിയ ശബരിമല സ്വർണ
കൊളളയിൽ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന്
ശേഷമാണ്  എ.പത്മകുമാറിനെ അറസ്റ്റ് ചെയ്യുന്നത്
തെളിവുകളും സാഹചര്യങ്ങളും വിലയിരുത്തി
പ്രത്യേക അന്വേഷണസംഘം ആലോചിച്ചുറപ്പിച്ച
ശേഷമാണ് അറസ്റ്റെന്ന് വ്യക്തം.പാർട്ടിയിലെ
ഉന്നത നേതൃത്വത്തിൻെറയും മുഖ്യമന്ത്രിയുടെയും
അടുപ്പക്കാരൻ കൂടിയാണ് പത്തനംതിട്ട ജില്ലാ
കമ്മിറ്റി അംഗവും കോന്നിയിലെ മുൻ എം.എൽ.എയും
ആയ എ.പത്മകുമാർ.അദ്ദേഹത്തിൻെറ ഉന്നതബന്ധം
തന്നെയാണ് അറസ്റ്റ് സർക്കാരിനും പാർട്ടിക്കും
തിരിച്ചടിയാകാനുളള പ്രധാന കാരണം.കേവലം
ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ കൊളള നടക്കില്ലെന്നും
ഭരണ നേതൃത്വത്തിൻെറ അറിവോടെയാണ് എല്ലാം
നടന്നതെന്നുമുളള സംശയങ്ങൾക്ക് അടിവരയിടുന്നതാണ്
പത്മകുമാറിൻെറ അറസ്റ്റ്.അതുകൊണ്ടുതന്നെ
കൊളളയിൽ പങ്കില്ലെന്ന പതിവുവാദങ്ങൾകൊണ്ട് പ്രതിരോധിക്കാൻ കഴിയുന്നതല്ല ഇപ്പോഴത്തെ തിരിച്ചടി

യുവഎം.എൽ.എയായി കോന്നിയിൽ
നിന്ന് ജയിച്ച പത്മകുമാറിന് പിന്നീട് തുടർച്ച ലഭിക്കാതെ
പോയതും ചില ആക്ഷേപങ്ങളെ തുടർന്നാണ്.ഇപ്പോൾ
സ്വർണക്കൊളളയിൽ അറസ്റ്റിലായത് പത്മകുമാറിൻെറ
രാഷ്ട്രീയ  ജീവിതത്തിലെ മറ്റൊരുതിരിച്ചടിയാണ്.
കൊല്ലം സംസ്ഥാന സമ്മേളനത്തിൽ മന്ത്രി വീണാ
ജോർജിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയതിന്
എതിരെ പരസ്യമായി പ്രതിഷേധിച്ച പത്മകുമാറിനോട്
ഇപ്പോൾ പാർട്ടി നേതൃത്വത്തിന് അത്ര താൽപര്യമില്ല
അതാണ് ജില്ലാ സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്താതെ മാറ്റിനിർത്തിയത്.

Advertisement