പാലക്കാട്. ലൈംഗിക ആരോപണത്തെ തുടർന്ന് കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്ത രാഹുൽമാങ്കൂട്ടത്തിൽ കോണ്ഗ്രസ് യോഗത്തിൽ പങ്കെടുത്തു.
ലൈംഗിക ആരോപണ വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കുന്നത്.
യോഗം നടന്നിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിലും , ഡി. സി. സി പ്രസിഡൻ്റ് എ തങ്കപ്പനും.
കണ്ണാടിയിലെ കോൺഗ്രസ് ഭരിക്കുന്ന കാഴ്ചപ്പറമ്പ് ക്ഷീരോത്പാദക സഹകരണ സംഘം ഓഫിസിലാണ് കണ്ണാടി മണ്ഡലം കോൺഗ്രസ് ഭാരവാഹികളും രാഹുൽ മാങ്കൂട്ടത്തിലും യോഗം ചേർന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തെന്നാണ് വിവരം. എന്നാൽ യോഗം നടന്നിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. പാർട്ടി നേതാക്കളുമായി കൂടിയാലോചനകൾ നടത്താറുണ്ട്. രാഷ്ട്രീയം സംസാരിച്ചു. സസ്പെൻഷനിൽ ആണെങ്കിലും UDF സ്ഥാനാർഥികൾക്കായി പ്രവർത്തിക്കുമെന്നും രാഹുൽ.
കണ്ണാടിയിൽ ഔദ്യോഗികമായി യോഗ മുണ്ടായിരുന്നില്ലെന്നും അതു വഴി പോയപ്പോൾ രാഹുൽ ഓഫീസിൽ കയറിയതാണെന്നും ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ. രാഹുൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന കാര്യത്തിൽ മുതിർന്ന നേതാക്കൾ മറുപടി പറയും
ലൈംഗിക ആരോപണത്തെ തുടർന്ന് സസ്പെൻഷനിൽ തുടരുന്ന രാഹുലിന് തെരഞ്ഞെടുപ്പ് ചുമതലകൾ ഒന്നും തന്നെ കോൺഗ്രസ് നൽകിയിട്ടില്ല .






































