തിരുവനന്തപുരം. ശബരിമല സ്വർണ്ണക്കൊള്ളയിൽ തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ്
പ്രസിഡണ്ട് എൻ വാസുവിന്റെ പങ്കു വ്യക്തമാക്കി റിമാന്റ് റിപ്പോർട്ട് പുറത്തു.. സ്വർണ്ണക്കുള്ളയ് ക്ക് വാസു ഒത്താശ ചെയ്തു..സ്വർണം ചെമ്പാക്കിയത് ബോർഡ് അംഗങ്ങളുടെ അറിവോടെയെന്നും റിപ്പോർട്ട്. എ പത്മകുമാറിനെ അധികം വൈകാതെ ചോദ്യം ചെയ്യാൻ എസ് ഐ ടി.. ഹൈക്കോടതി നിർദേശത്തിന് പിന്നാലെ സ്വർണക്കള്ള കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി പ്രത്യേക അന്വേഷണസംഘം
ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡിൻ്റെ പങ്ക് വ്യക്തമാക്കുന്നതാണ് എസ് ഐ ടി കോടതിയിൽ സമർപ്പിച്ച റിമാന്റ് റിപ്പോർട്ട്. എൻ വാസുവിനെതിരെ ഗുരുതര പരാമർശങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്.
സ്വർണ്ണക്കുള്ളയ്ക്ക് വാസു ഒത്താശ ചെയ്തു..സ്വർണം ചെമ്പാക്കിയത് ബോർഡംഗങ്ങളുടെ അറിവോടെ..ദേവസ്വം ഉദ്യോഗസ്ഥർ,പോറ്റി എന്നിവരുടെ മൊഴിയിൽ വാസുനിൻ്റെ പങ്ക് വ്യക്തമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേ സമയം മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ വൈകാതെ ചോദ്യം ചെയ്യും.. ഹാജരാകാൻ ആവശ്യപ്പെട്ട് എ പത്മകുമാറിന് നോട്ടീസ് നൽകിയെങ്കിലും സാവകാശം തേടിയെന്നാണ് വിവരം. ശബരിമല സ്വർണ്ണ കൊള്ളയിൽ അഴിമതി നിരോധന വകുപ്പുകൾ ചുമത്തി.. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടി.. ഈ സാഹചര്യത്തിൽ കേസ് കൊല്ലം വിജിലൻസ് കോടതിയിലേക്ക് മാറ്റും.






































