അന്വേഷണം ബഹുമാന പുരസരം വാസുവിലേക്ക്

Advertisement

പത്തനംതിട്ട. ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം കമ്മീഷണർ എൻ.വാസുവിലേക്ക് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നെന്ന് ആക്ഷേപം. സ്വമേധയാ ഹാജരാവുന്നത് നീണ്ടുപോയാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാൻ എസ്‌ഐടിശ്രമമുണ്ട്. എന്നാല്‍ വാസുവിലേക്കുള്ള നടപടികള്‍ക്ക് ഒരു വേഗക്കുറവ് വന്നിട്ടുണ്ട്. വാസുവിനെ നേരത്തേ എസ്‌ഐടി ചോദ്യം ചെയ്ത് വിട്ടയച്ചുവെങ്കിലും വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. . SIT കസ്റ്റഡിയിലുള്ള സുധീഷ് കുമാറുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയേക്കും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരി ബാബുവും റിമാന്റിലാണ്

Advertisement