ശബരിമല സ്വര്‍ണ്ണക്കൊള്ള, വാസുവിന് കുരുക്ക് തയ്യാറായി

Advertisement

തിരുവനന്തപുരം.ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT അന്വേഷണം നിർണായക ഘട്ടത്തിൽ. കേസിൽ പ്രതികളായ ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് വേഗത്തിലാക്കാൻ SIT. മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിന്റെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. ഇന്നലെ മുൻ തിരുവാഭരണ കമ്മീഷണർ കെഎസ് ബൈജു കൂടി അറസ്റ്റിലായതോടെ പിടിയിലായ മുൻ ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നായി. ബൈജുവിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കി കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങും.

കേസിൽ നേരത്തെ പിടിയിലായ മൂൻ ഉദ്യോഗസ്ഥരായ മുരാരിബാബുവിനും സുധീഷ് കുമാറിനുമായി നാളെ കസ്റ്റഡി അപേക്ഷ നൽകും. മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ നൽകിയ മുൻകൂർ ജാമ്യ അപേക്ഷ നാളെ പത്തനംതിട്ട സെഷൻസ് കോടതി പരിഗണിക്കും. 2019 ജൂലൈ 19 ന് സ്വർണ്ണപ്പാളികൾ കൈമാറുമ്പോൾ ചുമതലയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് നിലവിൽ പിടിയിലായവർ. ഉണ്ണികൃഷ്ണൻ പൊറ്റിക്കൊപ്പം മൂന്നു ഉദ്യോഗസ്ഥരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ അന്വേഷണം നിർണായക ഘട്ടത്തിൽ എത്തും. കേസിൽ പ്രതിയായ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിനെയും ഉടൻ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Advertisement