തൃശൂര്‍. തദ്ദേശ തെരഞ്ഞെടുപ്പിന് തൃശൂരിൽ കോൺഗ്രസിന് മേയർ സ്ഥാനാർഥി ഉണ്ടായേക്കില്ല. മേയർ സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടിയുള്ള പ്രചാരണം വേണ്ടെന്ന് ജില്ലാ നേതൃത്വത്തിൽ ധാരണ. മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ ഗ്രൂപ്പ് തർക്കം തിരിച്ചടിയാകുമെന്നും വിലയിരുത്തൽ. മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിൽ അന്തിമ തീരുമാനം കെപിസിസിക്ക് വിട്ടു
കഴിഞ്ഞവർഷം കോർപ്പറേഷൻ ഭരണം നഷ്ടമായത് മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിനാൽ ആണെന്നാണ് വിലയിരുത്തൽ. തൃശ്ശൂരിൽ ഘടകകക്ഷികളുമായുള്ള സീറ്റ് ചർച്ച പൂർത്തിയാക്കി കോൺഗ്രസ്. ഡിസിസി ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ഡിവിഷനുകളിൽ സ്ഥാനാർഥി ചർച്ചകൾ പൂർത്തിയാക്കി. ഒറ്റ പേര് നിർദ്ദേശിച്ച സ്ഥലത്ത് അവരെത്തന്നെ സ്ഥാനാർത്ഥികളാക്കും
കൂടുതൽ പേരുകൾ ഉയർന്ന ഡിവിഷനുകളിൽ മുതിർന്ന നേതാക്കൾ കൂടിയാലോചന നടത്തിയിരിക്കും സ്ഥാനാർത്ഥിയെ തീരുമാനിക്കുക





































