ശബരിമല സ്വർണ്ണ മോഷണം, മുരാരി ബാബുവിനെയുംസുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എസ്.ഐ.ടി

Advertisement

പത്തനംതിട്ട.ശബരിമല സ്വർണ്ണ മോഷണ കേസിൽ മുരാരി ബാബുവിനെയും
സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എസ്.ഐ.ടി. ഇതിനായി റാന്നി കോടതിയിൽ പ്രത്യേക അന്വേഷണസംഘം അപേക്ഷ നൽകി. ദേവസ്വം ഭാരവാഹികളെ കേന്ദ്രീകരിച്ചുള്ള എസ്ഐടി അന്വേഷണവും ആരംഭിച്ചു.

റാന്നി കോടതിയിൽ മുരാരി ബാബു ജാമ്യാപേക്ഷ സമർപ്പിച്ച പശ്ചാത്തലത്തിലാണ് എസ്ഐടിയുടെ പുതിയ നീക്കം. മുരാരി ബാബുവിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുന്നതോടെ ജാമ്യാപേക്ഷ കോടതി തള്ളാനാണ് സാധ്യത. നാളെയാണ് അപേക്ഷ കോടതി പരിഗണിക്കുക. സുധീഷ് കുമാറിനെയും കസ്റ്റഡിയിൽ വാങ്ങാനാണ് എസ്ഐടിയുടെ ആലോചന. ശ്രീകോവിൽ വാതിലുമായി ബന്ധപ്പെട്ട തട്ടിപ്പിലേക്കുള്ള അന്വേഷണത്തിനാണ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീ പത്തനംതിട്ട സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ നൽകി. കേസിൽ ദേവസ്വം ബോർഡ് ഭാരവാഹികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഇന്ന് ആരംഭിച്ചു. ഇന്നലെ കോടതി നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. പ്രത്യേക സംഘത്തിന്റെ മേൽനോട്ട ചുമതലയുള്ള ക്രമസമാധാന വിഭാഗം
ADGP എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിൽ ഇന്ന് തിരുവനന്തപുരത്ത് യോഗം ചേർന്നു. 2019 ലെ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാർ ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്യാനാണ്
നീക്കം. എൻ.വാസുവിനെ വീണ്ടും ചോദ്യം
ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെയും
മൊഴിയെടുക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി പമ്പയിൽ തെളിവെടുപ്പ്
നടത്താനും ആലോചനയുണ്ട്.

Advertisement