കൊച്ചി.ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ രണ്ടാം ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. 2019 ൽ ദേവസ്വം കമ്മീഷണറായിരുന്ന എൻ വാസുവിനെ മൂന്നാം പ്രതിയായി ചേർത്താണ് റിപ്പോർട്ട് സമർപ്പിക്കുക.അധികാര കേന്ദ്രങ്ങളുമായി വലിയ ബന്ധമുള്ള വാസുവിനെ പെട്ടെന്ന് അറസ്റ്റുചെയ്യാന്‍ മടിയുള്ളതാണ് നേരേ കോടതിക്ക് റിപ്പോര്‍ട്ട് കൊടുത്ത് ശേഷം അറസ്റ്റിലേക്കു കടക്കുന്ന തെന്നാണ് വിവരം.
നേരത്തേ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ പേര് ചേർത്തിരുന്നില്ല. എന്നാൽ ഇടക്കാല റിപ്പോർട്ടിൽ എൻ വാസുവിനെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയ വിവരം കോടതിയെ അറിയിക്കുമെന്നാണ് വിവരം. സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറിൽ രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണറുടെ ശുപാർശയിലാണെന്നാണ് SIT യുടെ കണ്ടെത്തൽ. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ് ശശിധരൻ നേരിട്ടെത്തിയാകും റിപ്പോർട്ട് സമർപ്പിക്കുക. ഇതിനിടെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി ചോദ്യം ചെയ്തുവരികയാണ്. മുൻ ദേവസ്വം പ്രസിഡന്റ് കൂടിയായിരുന്നു എൻ വാസുവിനെയും വീണ്ടും ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ നീക്കം. അതേസമയം വാസുവിന്റെ മുൻ പിഎയും മുൻ എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഡി സുധീഷ് കുമാറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിക്കുന്നതിന് എസ്ഐടി അപേക്ഷ നൽകും






































