കിഫ്ബി രജതജൂബിലിയുടെ ഉദ്ഘാടനം നടന്നു

Advertisement

തിരുവനന്തപുരം. കേരളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന് നെടുംതൂണായ കിഫ്ബി ഇരുത്തിയഞ്ചാം വര്‍ഷത്തില്‍. രജതജൂബിലി വര്‍ഷത്തില്‍ 50000 കോടിയുടെ പദ്ധതികളാണ് യാഥാര്‍ത്ഥ്യമാകുന്നത്. കിഫ്ബി രജതജൂബിലിയുടെ ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. നവകേരള നിർമിതിയുടെ പ്രധാന പങ്കാളി കിഫ്ബി എന്ന് മുഖ്യമന്ത്രി പറഞ്ഞു

1999 നവംബര്‍ 11 നായിരുന്നു കിഫ്ബിയുടെ പ്രാരംഭ രൂപം നിലവില്‍ വന്നതെങ്കിലും 2016 ഓടെയാണ് അടിസ്ഥാന സൗകര്യ മേഖലയില്‍ കിഫ്ബി സജീവമായത്. 50000 കോടിയുടെ പദ്ധതികള്‍ ലക്ഷ്യമിട്ട് തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ ഒമ്പത് വര്‍ഷം കൊണ്ട് 90562 കോടിയിലെത്തി. 1190 പദ്ധതികളില്‍ 21881 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയായി. കിഫ്ബി രജത ജൂബിലി ആഘോഷം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

രാഷ്ട്രീയ വേർതിരിവില്ലാതെ കിഫ്ബി പണം സർക്കാർ ഉപയോഗിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവ കേരള നിർമ്മിതിയുടെ പ്രധാന പങ്കാളിയായി കിഫ്ബിയെ കൊണ്ട് പോകുമെന്നും മുഖ്യമന്ത്രി

ഭാവിയില്‍ സംസ്ഥാനത്തിന് ഉണ്ടാകുന്ന വരുമാനം മുന്‍നിറുത്തി പുറത്തുനിന്നുള്ള ധന സമാഹരണത്തിലൂടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് കിഫ്ബി ലക്ഷ്യമിട്ടത്. മലർപൊടികാരൻറെ സ്വപ്നം എന്ന് പറഞ്ഞ് ആക്ഷേപിച്ചവർക്ക് മുന്നിൽ കിഫ്ബി അഭിമാന പദ്ധതിയായി മാറിയെന്ന് ധനമന്ത്രി KN ബാലഗോപാൽ

ചടങ്ങിൽ കിഫ്ബി സി. ഇ. ഒ KM എബ്രഹാം നവ കേരള ദർശനവും കിഫ്ബിയും എന്ന വിഷയത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രതിസന്ധിഘട്ടത്തിൽ ഊർജ്ജം നൽകിയത് മുഖ്യമന്ത്രിയെന്ന് KM എബ്രഹാം പറഞ്ഞു.

കിഫ്ബി വഴി ഇനി വന്‍ പദ്ധതികളാണ് വരാനിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ വികസനത്തിന് പ്രത്യേക കമ്പനി, 14,600 കോടിയുടെ മൂന്ന് വ്യവസായ പാര്‍ക്കുകള്‍. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 227 കോടിയുടെ പദ്ധതികള്‍. 1900 കോടിയുടെ എസി റോഡ് വികസനം. 2135 കോടിയുടെ വയനാട് ഇരട്ടത്തുരങ്കം എന്നിവയാണ് ഭാവിയിലെ വമ്പൻ പദ്ധതികൾ

Advertisement