തിരുവനന്തപുരം.ശബരിമല സ്വർണക്കൊള്ളയിൽ, മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം വിറ്റത് പതിനഞ്ച് ലക്ഷം രൂപയ്ക്ക്.ബെല്ലാരിയിലെ ജ്വലറി ഉടമ ഗോവർധനാണ് പ്രത്യേക അന്വേഷണസംഘത്തിന് തെളിവ് കൈമാറിയത്. ശബരിമലയുടെ പേര് പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റി പലതവണയായി 70 ലക്ഷം രൂപ വാങ്ങിയെന്നും മൊഴിയുണ്ട്.മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ്കുമാറിന്റെ അറസ്റ്റിന് പിന്നാലെ കൂടുതൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം. ഗോവർധനെ കേസിൽ മാപ്പു സാക്ഷിയാക്കാനും ആലോചനയുണ്ട്
ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കെതിരെ നിർണായക മൊഴിയാണ് എസ് ഐ റ്റിക്ക് ലഭിച്ചത്. ശബരിമലയിലെ സ്വർണ്ണം 15 ലക്ഷം രൂപയ്ക്കാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി തനിക്ക് വിറ്റതെന്ന് ബെല്ലാരിയിലെ ജുവല്വറി ഉടമ ഗോവർധൻ മൊഴി നൽകി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എസ് ഐ റ്റിക്ക് മുന്നിൽ ഹാജരായി തെളിവുകൾ സഹിതമാണ് മൊഴി നൽകിയത്. ശബരിമലയിലെ വിവിധ ആവശ്യങ്ങൾ പറഞ്ഞ് താൻ അടക്കമുള്ള ആളുകളുടെ കൈയ്യിൽ നിന്ന് 70 ലക്ഷം രൂപ പോറ്റി വാങ്ങിയതായും മൊഴിയിലുണ്ട്. ശബരിമലയിലെ മോഷണ വിവരങ്ങൾ പുറത്തായതോടെ പോറ്റി ചെന്നൈയിലും, ബംഗലൂരുവിലും എത്തി. തനിക്കെതിരെ ഒന്നും ആരോടും പറയരുതെന്ന് സ്പോൺസർമാരോട് ആവശ്യപ്പെട്ടു. കേസ് അന്വേഷണം ആരംഭിച്ചതിന് ശേഷവും ഉണ്ണിക്കൃഷ്ണൻ പോറ്റി ശബരിമലയുടെ പേര് പറഞ്ഞ് പണം പിരിക്കാൻ ശ്രമിച്ചു. എന്നാൽ താനടക്കം പിന്നീട് പണം നൽകിയില്ല എന്നും ഗോവർധൻ മൊഴി നൽകി. മോഷ്ടിച്ച സ്വർണം പൂർണമായും കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമായിരിക്കുന്നതിനിടെയാണ് എസ് ഐറ്റിക്ക് നിർണായക തെളിവുകളും മൊഴിയും ലഭിച്ചത്. കേസിൽ കൂടുതൽ ദേവസ്വം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം തയ്യാറെടുക്കുകയാണ്. നിലവിലെ മൊഴി പരിശോധിച്ച് ഗോവർധനെ മാപ്പുസാക്ഷി ആക്കാൻ ആവുമോ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
Home News Breaking News ശബരിമല സ്വർണക്കൊള്ളയിൽ, മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം വിറ്റത് പതിനഞ്ച് ലക്ഷം രൂപയ്ക്ക്






































