പാലക്കാട്. കാണാതായ ഇരട്ട സഹോദരങ്ങളെ മുങ്ങിമരിച്ച നിലയില്‍ കണ്ടതിന്‍റെ നടുക്കത്തിലാണ് ചിറ്റൂര്‍ നാട്. ചിറ്റൂർ സ്വദേശി കാശി വിശ്വനാഥിന്റെ മക്കളായ രാമൻ, ലക്ഷ്മണൻ എന്നിവരെയാണ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 5 മണിയോടുകൂടിയാണ് ഇരുവരെ കാണാതായത് തുടർന്ന് നടത്തി തിരച്ചിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്
വൈകിട്ട് 5 മണിയോടുകൂടി പിതാവിന്റെ ചക്രവാഹനവും എടുത്ത് പുറത്ത് പോയതായിരുന്നു ഇരട്ട സഹോദരങ്ങളായ രാമനും ലക്ഷ്മണനും. സാധാരണഗതിയിൽ വൈകിട്ട് 7 മണിയോടുകൂടി വീട്ടിൽ തിരിച്ചെത്തുന്ന മക്കളെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തി പോലീസിൽ പരാതി നൽകി. ചിറ്റൂർ ലങ്കേഷ് ശിവക്ഷേത്ര കുളത്തിന്റെ സമീപത്തു ഉൾപ്പെടെ ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞില്ല. നീന്തൽ പരിശീലനം ഉൾപ്പെടെ നടക്കാറുള്ള കുളമാണിത്. ആദ്യത്തെ പടവുകൾ കഴിഞ്ഞാൽ പിന്നീട് കുളത്തിന് ആഴം കൂടുതലാണ്. തുടർന്ന് ഇന്ന് രാവിലെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സ്ത്രീകളാണ് മൃതദേഹം കുളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്
ഇവരുടെയും വസ്ത്രങ്ങളും വാഹനവും സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.കുട്ടികൾ കുളിക്കാൻ ഇറങ്ങിയതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കും. ചിറ്റൂർ ബോയ്സ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും





































