കൊല്ലം. കലോത്സവം നടക്കുന്നതിനിടെ വേദി തകർന്ന് വിദ്യാർത്ഥികൾക്കും ഒരു അധ്യാപികയ്ക്കും പരിക്ക്.പരവൂർ പൂതക്കുളം ഗവ: ഹയർ സെക്കണ്ടറി സ്കൂളിലാണ് അപകടം.അധ്യാപിക രശ്മിയുടെ പരിക്ക് ഗുരുതരമായതിനാൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശക്തമായ കാറ്റിലും മഴയിലും താൽക്കാലികമായി നിർമ്മിച്ച പന്തൽ തകർന്നു വീഴുകയായിരുന്നു






































