തൃശൂർ.കൊടുങ്ങല്ലൂരിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവിന് നേരെ നടന്നത് അതിക്രൂര ആക്രമണം. ആലപ്പുഴ തുറവൂർ സ്വദേശിയായ സുദർശനനാണ് ഗുരുതരമായി പരിക്കേറ്റ് തൃശൂർ മെഡിക്കല്‍ കോളജിൽ ചികിത്സയിൽ കഴിയുന്നത്
ആലപ്പുഴയിൽ നിന്നും കാണാതയ സുദർശനന്റെ ജനനേന്ദ്രിയം മുറിച്ചതായും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതായും പരിശോധനയിൽ കണ്ടെത്തി.അജ്‍ഞാതർ നടത്തിയ ആക്രണണത്തിൽ വയറ്റിനും പുറത്തും മാരകമായി പരിക്കേറ്റ യുവാവിന്റെ ജനനേന്ദ്രിയം ചികിത്സയുടെ ഭാഗമായി നീക്കം ചെയ്തു.സംഭവത്തിൽ കേസ് എടുത്ത കൊടുങ്ങല്ലൂർ പൊലീസാണ് യുവാവിനെ തിരിച്ചറിഞ്ഞ് ബന്ധുക്കളെ വിവരം അറിയിച്ചത്
സുദർശനന് നേരിടേണ്ടി വന്നത് മനുഷ്യത്വ രഹിതമായ പീഡനമെന്നും ആലപ്പുഴ സ്വദേശികളായ ചിലരെ സംശയമുണ്ടെന്നും അനുജൻ മുരുകൻ. കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയായിരുന്നു സുദർശൻ






































