കണ്ണൂർ ആർ.ടി ഓഫീസിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന

Advertisement

കണ്ണൂർ. ആർ.ടി ഓഫീസിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന.6 ഏജന്റുമാർ പിടിയിൽ.ഉദ്യോഗസ്ഥർക്ക് നൽകാനായി സൂക്ഷിച്ച 67,500 രൂപ വിജിലൻസ് പിടികൂടി.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് 2400 രൂപ ഗൂഗിൾ പേ വഴി അയച്ചു കൊടുത്തതിന്റെ സ്ക്രീൻ ഷോട്ടും കണ്ടെത്തി.

കണ്ണൂർ ആർ.ടി ഓഫീസിൽ ആവശ്യങ്ങൾക്കായി വരുന്ന പൊതുജനങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന ഏജൻ്റുമാരും ഉദ്യോഗസ്ഥരുമാണ് വിജിലൻസ് വിരിച്ച വലയിൽ വീണ്ടത്.
RDO ഓഫീസിന് പുറത്തെ കിയോസ്ക് കൗണ്ടറിന് സമീപം നിൽക്കുന്ന ഏജന്റുമാർ ആളുകളെ ക്യാൻവാസ് ചെയ്ത്
വൻ തുകകൾ കൈപ്പറ്റുന്നതായി വിജിലൻസിൻ്റെ പരിശോധനയിൽ കണ്ടെത്തി.ഇന്നലെ നടന്ന പരിശോധനയിൽ
ആറ് ഏജൻമാരുടെ കൈവശത്തു നിന്നും ഉദ്യോഗസ്ഥർക്ക് നൽകാനായി സൂക്ഷിച്ചിരുന്ന കണക്കിൽപ്പെടാത്ത 67,500 രൂപ വിജിലൻസ് പിടികൂടി. ഒരു ആർ.ടി ഓ എജൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് 2400 രൂപ ഗൂഗിൾ-പേ വഴി അയച്ചു കൊടുത്തതിന്റെ സ്ക്രീൻ ഷോട്ടും വോയിസ് മെസ്സേജും വിജിലൻസ് കണ്ടെത്തി.വരും ദിവസങ്ങളിലും പരിശോധനകൾ തുടരും.

Advertisement