സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചു കയറി

Advertisement

പള്ളിക്കത്തോട് .ബസ് സ്റ്റാൻഡിൽ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ട സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് എതിർ വശത്തെ ഹോട്ടലിലേക്ക് ഇടിച്ചു കയറി. ശനിയാഴ്ച വൈകുന്നേരം ആറിന് സ്റ്റാൻഡിൽ നിന്നും ബസ് എടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കടയുടെ മുമ്പിലെ ഷീറ്റ് പൂർണമായും തകർന്നു. നിരവധി വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന റോഡിൽ നടന്ന അപകടത്തിൽ ആർക്കും പരിക്ക് ഇല്ല.

Advertisement