കൊയിലാണ്ടി. റെയില്‍വേ സ്റ്റേഷനില്‍ ഓടുന്ന ട്രയിനില്‍ നിന്നും കുപ്പി വലിച്ചെറിഞ്ഞ് വിദ്യാര്‍ത്ഥിയുടെ മുഖത്തിന് പരിക്ക്.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.
പേരാമ്പ്ര നൊച്ചാട് അടിയോടി വീട്ടില്‍ ആദിത്യന്‍ (18) ആണ് പരിക്കേറ്റത്.
കുപ്പി ആദിത്യന്റെ മുഖത്ത് വീഴുകയും രണ്ട് പല്ലുകൾ പൊട്ടുകയും ചെയ്തു.
പരിക്കേറ്റ ആദിത്യനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ സി.ആര്‍.പി.എഫില്‍ പരാതി നല്‍കിയിട്ടുണ്ട്.





































