വാഗമൺ. ഈരാറ്റുപേട്ട റോഡിൽ പിക്കപ്പ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. കാരി കാട് ടോപ്പിന് സമീപം എട്ടാം മൈലിൽ മൂന്നരയോടെയാണ് അപകടമുണ്ടായത്. 50 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ പിക്കപ്പ് ആൾതാമസം ഇല്ലാത്ത വീടിന് മുകളിലേക്കാണ് പതിച്ചത്. ജീപ്പിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.






































