കോഴിക്കോട്.തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന എസ്.എഫ്.ഐ അക്രമം അഴിച്ചു വിടുന്നുവെന്ന് മുസ്ളിം ലീഗ് നേതാവ് പിഎംഎ സലാം ആരോപിച്ചു. പോലീസിന്റെ സഹായത്തോടെയാണ് ഇത്.ജനപ്രതിനിധിക്ക് പോലും രക്ഷയില്ല.UDSF പ്രവർത്തകർക്ക് നേരെ കള്ളക്കേസ് എടുക്കുന്നു.പ്രവർത്തകർക്ക് വീട്ടിൽ കിടന്നു ഉറങ്ങാൻ പറ്റുന്നില്ല.രണ്ട് FIR ഇടേണ്ടി വരുന്നു.
FIR മാറ്റി എഴുതി, കൃത്രിമം കാണിക്കാൻ പോലും ആഭ്യന്തര വകുപ്പ് തയ്യാറാകുന്നു.കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും ഇതേ രീതി തന്നെ.Msf പ്രവർത്തകർക്ക് എതിരെ മാത്രം കേസ്.എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കേസ് ഇല്ല.കേസുകൾ എടുക്കുന്നത് ഏകപക്ഷീയമായിട്ടാണെന്നും സലാം ആരോപിച്ചു.






































