തിരുവനന്തപുരം. പൊഴിയൂരിലാണ് സംഭവം.മൂന്ന് വയസ്സുകാരിക്ക് ഗുരുതര പരിക്കേറ്റു.വെസ്റ്റ് ബംഗാൾ സ്വദേശിയായ ആർക്കാ ദാസിന്റ മകൾ അനുബാദാസിനാണ് പരിക്കേറ്റത്.എഴംഗ കുടുംബം വിനോദ യാത്രയ്ക്ക് എത്തിയത് ആറു ദിവസം മുൻപ്
ഇന്ന് വൈകിട്ട് കുടുംബം ബോട്ടിങ് നടത്തുന്നതിനിടയിൽ കരയിൽ നിന്ന്.യുവാവ് ബിയർ കുപ്പി എറിയുകയായിരുന്നു.കുപ്പി മൂന്ന് വയസ്സുകാരിയുടെ തലയിൽ വീണു പൊട്ടി.ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസ്സുകാരി
നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിൽ.അക്രമം നടത്തിയ വെട്ടുകാട് സ്വദേശി സനോജിനെ ബോട്ട് ജീവനക്കാർ കീഴ്പ്പെടുത്തി
പ്രതിയെ പൊഴിയൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു






































