പാലക്കാട് : അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു. തേക്കുവെട്ട ബൊമ്മിപ്പടി രങ്കസ്വാമിയുടെ മകന്‍ ശാന്തകുമാര്‍ (40 ) ആണ് മരിച്ചത്.
പുതൂര്‍ തേക്കുവെട്ട
താവളം- മുള്ളി റോഡിലാണ് സംഭവം. ശാന്തകുമാർ ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കാട്ടാന റോഡിൽ നിൽക്കുന്നത് ഇദ്ദേഹം കണ്ടിരുന്നില്ല. ശാന്തകുമാറിനെ വണ്ടിയടക്കം ആന ചവിട്ടുകയായിരുന്നു. വീഴ്ചയിൽ വാരിയെല്ല് പൊട്ടുകയും കാലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇയാളെ മണ്ണാർക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: സുമതി. മക്കള്‍: ഇന്ദ്രജിത്ത്, രഞ്ജിനി.






































