സ്കൂൾ ഫുട്ബോൾ മത്സരത്തിനിടെ കായികാധ്യാപകനെ മർദ്ദിച്ചു

Advertisement

മലപ്പുറം. സ്കൂൾ ഫുട്ബോൾ മത്സരത്തിനിടെ കായികാധ്യാപകനെ മർദ്ദിച്ച സംഭവം. 4 വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. പരിയാപുരം സെന്റ് മേരീസ് സ്കൂൾ വിദ്യാർത്ഥികൾക്കെതിരെയാണ് കേസ്. മങ്കട ഉപജില്ല സ്കൂൾ കായിക മേളക്കിടെയാണ് വിദ്യാർത്ഥികൾ അധ്യാപകനെയും വിദ്യാർത്ഥികളെയും മർദ്ദിച്ചത്

കൊളത്തൂർ നാഷണൽ ഹയർ സെക്കണ്ടറിയിലെ കായിക അധ്യാപകൻ ശ്രീരാഗിനാണ് മർദനമേറ്റത്.ശ്രീരാഗിൻ്റെ പരാതിയിൽ പെരിന്തൽമണ്ണ പൊലീസാണ് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത്. വിദ്യാർത്ഥികൾ അധ്യാപകനെ മർദ്ദിക്കുന്ന ദൃശ്യം ഇന്നലെ പുറത്ത് വന്നിരുന്നു.

Advertisement