കോഴിക്കോട്. തിരുവമ്പാടിയിൽ കഞ്ചാവ് കൈവശം വച്ച് സ്വകാര്യ ബസ് ഡ്രൈവറുടെ യാത്ര.തിരുവമ്പാടി-കോഴിക്കോട് റൂട്ടിൽ ഓടുന്ന ചൈത്രം ബസ്സിന്റെ ഡ്രൈവറെയാണ് കഞ്ചാവുമായി പോലീസ് പിടികൂടിയത്.ഇന്ന് വൈകീട്ട് ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിയാണ് ഡ്രൈവർ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന് അറിയിച്ചത്
കുന്ദമംഗലം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.ഉടൻതന്നെ പോലീസ് ഡ്രൈവറെ പരിശോധിച്ചു.ഡ്രൈവറുടെ കൈവശം രണ്ട് ഗ്രാമോളം കഞ്ചാവ് കണ്ടെത്തി.ഇതോടെയാണ് ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
rep image




































