കട്ടപ്പനയിൽ ഡ്രൈയിനേജിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികളെയും പുറത്തെടുത്തു; ശ്രമകരമായ ദൗത്യം

Advertisement

ഇടുക്കി: കട്ടപ്പനയിൽ ഓട വൃത്തിയാക്കാൻ ഇറങ്ങി ചെളിയിൽ പൂണ്ട് പോയ മൂന്ന് തൊഴിലാളികളെയും കണ്ടെത്തി. രാത്രി 11.40തോടെയാണ് ആദ്യം ഓടയ്ക്കുള്ളിൽ കുടുങ്ങിയ ആളെ പുറത്തെത്തിച്ചത്.തുടർന്ന് 10 മിനിട്ടിനകം തന്നെ മറ്റ് രണ്ട് പേരെയും കണ്ടെത്തി പുറത്തെത്തിച്ചു. ഇവരെ കട്ടപ്പനയിലെ ആശുപത്രിയിലേക്ക് മാറ്റി. ഏറെ ശ്രമകരമായ പ്രവർത്തനത്തിനൊടുവിലാണ് ഇവരെ കണ്ടെത്താനായത്.

ഓറഞ്ച് എന്ന ഹോട്ടലിൻ്റെ നവീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഡ്രൈയിനേജ് വൃത്തിയാക്കാൻ ഇറങ്ങിയ തമിഴ്നാട്ടിലെ കമ്പം സ്വദേശികളായ തൊഴിലാളികളെയാണ് കാണാതായത്. ആദ്യം ഒരാൾ ഇറങ്ങി.ഏറെ നേരം കഴിഞ്ഞിട്ടും ഇയാളെ കാണാതായതോടെ മറ്റ് രണ്ട് പേർ കൂടി ഡ്രൈയിനേജിലേക്കിറങ്ങുകയായിരുന്നു. ഫയർഫോഴ്സ് എത്തി ആദ്യം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പോലീസ് എത്തി .ഇപ്പോൾ ജെ സി ബി ഉപയോഗിച്ച് ഡ്രൈയിനേജിൻ്റെ വലിപ്പം കൂട്ടിമണ്ണ് നീക്കി തൊഴിലാളികളെ രക്ഷപ്പെടുത്താൻ രാത്രി ശ്രമം തുടരുകയാണ്.ഇവർക്ക് കോൺട്രാക്ട് കൊടുത്തിരുന്നതാണ്. എന്നാൽ ഓടയുടെ വ്യാപ്തി സംബന്ധിച്ച് ഹോട്ടൽ ഉടമകൾ പറത്തിരുന്നില്ല. സ്ഥിരമായി ഇത്തരം ജോലികൾ ചെയ്യുന്നവരാണിവർ. കട്ടപ്പനയിൽ സ്ഥിരതാമസമാക്കിയ തൊഴിലാളികളാണ്.

Advertisement