ഇടുക്കി: കട്ടപ്പനയിൽ ഓട വൃത്തിയാക്കാൻ ഇറങ്ങിയ മൂന്ന് തൊഴിലാളികളെ കാണാതായി.ഓറഞ്ച് എന്ന ഹോട്ടലിൻ്റെ നവീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഡ്രൈയിനേജ് വൃത്തിയാക്കാൻ ഇറങ്ങിയ തമിഴ് നാട്ടുകാരായ തൊഴിലാളികളെയാണ് കാണാതായത്. രാത്രി 11 മണിയോടെയാണ് സംഭവം.ആദ്യം ഒരാൾ ഇറങ്ങി.ഏറെ നേരം കഴിഞ്ഞിട്ടും ഇയാളെ കാണാതായതോടെ മറ്റ് രണ്ട് പേർ കൂടി ഡ്രൈയിനേജിലേക്കിറങ്ങുകയായിരുന്നു. ഫയർഫോഴ്സ് എത്തി ആദ്യം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പോലീസ് എത്തി .ഇപ്പോൾ ജെ സി ബി ഉപയോഗിച്ച് ഡ്രൈയിനേജിൻ്റെ വലിപ്പം കൂട്ടിമണ്ണ് നീക്കി തൊഴിലാളികളെ രക്ഷപ്പെടുത്താൻ രാത്രിയിലും ശ്രമം തുടരുകയാണ്.






































