കൊച്ചി.എറണാകുളത്ത് കോൺഗ്രസ് നേതാവിനെ ഓഫീസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു പോലീസ്. മരിച്ച പി വി ജയിൻ കോൺഗ്രസിന്റെ തൃക്കാക്കര ബ്ലോക്ക് സെക്രട്ടറിയും ജില്ല മീഡിയ സെൽ കൺവീനറുമാണ്. രണ്ടുദിവസമായി ഇയാളെ കാണാതെ ബന്ധുക്കൾ അന്വേഷിച്ചപ്പോൾ ആണ് മൃതദേഹം ഓഫീസ് മുറിയിൽ കണ്ടത്. മൃതദേഹത്തിന് സമീപത്തു നിന്നും രണ്ട് കുറിപ്പുകൾ കണ്ടെടുത്തു. ജയിന് സമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പ്രാഥമികമായ വിലയിരുത്തൽ.






































