കൊച്ചി. 2019 ലെ ഐ.എസ്.ഐ.എസ് റിക്രൂട്ട്മെന്റ് കേസിൽ പ്രതികളെ 8 വർഷം കഠിനതടവിന്
വിധിച്ച് NIA കോടതി. കോയമ്പത്തൂർ സ്വദേശികളായ മുഹമ്മദ് അസറുദ്ദീൻ,
ഷെയ്ക്ക് ഹിദായത്തുള്ള എന്നിവരാണ് പ്രതികൾ.
തീവ്രവാദ സംഘടനയായ ഐഎസിലേക്ക് തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ നിന്ന്
യുവാക്കളെ റിക്രൂട്ട് ചെയ്തെന്നാണ് കേസ്. 2013 മുതൽ മുഹമ്മദ് അസറുദ്ദീൻ, ഷെയ്ഖ് ഹിദായത്തുള്ള സോഷ്യൽ മീഡിയ വഴി ഐ എസ് ആശയങ്ങൾ പ്രചരിപ്പിച്ചതായി NIA കണ്ടെത്തിയിരുന്നു. ശ്രീലങ്കൻ ഐഎസ് നേതാവ് സഹ്രാൻ ഹാഷിമിൻ്റെ പ്രസംഗങ്ങളും മറ്റ് വിവരങ്ങളും പ്രതികളൂടെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും ഫോറൻസിക് പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് NIA കോടതി കണ്ടെത്തിയത്.
UAPA 38,39 വകുപ്പുകൾക്കൊപ്പം ഐപിസി 120 ബി യും തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു. മൂന്നു വകുപ്പുകളിലായി എട്ടു വർഷമാണ് കഠിനതടവ്. ജയിലിൽ കഴിഞ്ഞ കാലയളവ് ശിക്ഷയിൽ ഇളവ് ചെയ്യും.
ഇരുവരും കോയമ്പത്തൂർ ഉക്കടം ബോംബ് സ്ഫോടനം കേസിലും പ്രതികളാണ് അതുകൊണ്ടുതന്നെ ഈ കേസിലെ ശിക്ഷ അനുഭവിച്ചുകഴിഞ്ഞാലും പുറത്തിറങ്ങാൻ ആവില്ല.





































