മുഖത്ത് ബൂട്ടിട്ട് ചവിട്ടി, ഫൈബർ വടികൊണ്ട് തല്ലി, രണ്ടര മണിക്കൂറോളം മർദ്ദനം, ഡെൽഹിയിൽ മലയാളി വിദ്യാർഥികൾ നേരിട്ടത്

Advertisement

ന്യൂഡെല്‍ഹി.ഡെൽഹിയിൽ മലയാളി വിദ്യാർഥികൾക്ക് പോലീസിന്റെ ക്രൂര മർദ്ദനം. മുഖത്ത് ബൂട്ടിട്ട് ചവിട്ടി. ഫൈബർ വടികൊണ്ട് തല്ലി. രണ്ടര മണിക്കൂറോളം മർദ്ദനത്തിന് ഇരയായതായി വിദ്യാർത്ഥികൾ പറഞ്ഞു.ആൾക്കൂട്ട മർദ്ദിനത്തിനും വിദ്യാർത്ഥികൾ ഇരയായി. മൊബൈൽ ഫോൺ മോഷ്ടിച്ചു എന്ന് ആരോപിച്ചായിരുന്നു ക്രൂരത. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് വി ശിവസാദൻ എം പി

ഡൽഹി സാക്കിർ ഹുസൈൻ കോളേജിലെ വിദ്യാർത്ഥികളായ സുദിൻ അശ്വന്ത് എന്നിവർക്ക് ആണ് മർദ്ദനമേറ്റത്.
റെഡ് ഫോർട്ടിന് സമീപം നടക്കാൻ ഇറങ്ങിയതായിരുന്നു വിദ്യാർത്ഥികൾ
ഇതിനിടയിൽ ഒരു സംഘം ആളുകൾ വിദ്യാർത്ഥികളെ സമീപിച്ചു. വാച്ചോ എയർപോർടോ ആവശ്യമുണ്ടോയെന്ന് ചോദിച്ചു പിന്നാലെ വിദ്യാർത്ഥികളുടെ പക്കൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ തങ്ങളുടെതാണെന്നും വിദ്യാർത്ഥികൾ മോഷ്ടിച്ചെതാണെന്നും ആരോപിച്ചു. തുടർന്ന്
ആൾക്കൂട്ടം വിദ്യാർത്ഥികളെ മർദ്ദിച്ചു. സമീപം ഉണ്ടായിരുന്ന പോലീസുകാരനോട് വിവരം പറഞ്ഞുവെങ്കിലും അയാൾ മർദ്ദിച്ചുവെന്നും തന്റെ പക്കൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ വാങ്ങി തിരികെ നൽകിയതായും വിദ്യാർത്ഥികൾ.

പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയ വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനമാണ് നേരിടേണ്ടിവന്നത്. വിവസ്ത്രരാക്കി മണിക്കൂറോളം പോലീസുകാർ തല്ലി. ഹിന്ദി സംസാരിക്കാത്തതിന്റെ പേരിലും മർദ്ദനം.
പുറത്തുനിന്നുള്ള ആളുകൾ സ്റ്റേഷനിൽ എത്തി മർദ്ദിച്ചതായും വിദ്യാർത്ഥികൾ

വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് ആദർശ് എം സജി.

കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് എം പി വി ശവദാസനും ഡൽഹി കമ്മീഷണർക്ക് ജോൺ ബ്രിട്ടാസ് എം പി യും
കത്ത് അയച്ചു. ഡൽഹി ഡി സി പി ക്ക് വിദ്യാർത്ഥി പരാതി നൽകി. മനുഷ്യാവകാശ കമ്മീഷനും ഉടൻ പരാതി നൽകും.

Advertisement