കൊല്ലം.സംസ്ഥാനത്ത് ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്പ് എന്നിവ വഴിയും ഓൺലൈൻ തട്ടിപ്പ്.ലോൺ ആപ്ലിക്കേഷനുകൾ എന്ന വ്യാജേനയാണ് തട്ടിപ്പ്.60,000 രൂപ അക്കൗണ്ടിൽ ഉണ്ടെങ്കിൽ 2 ലക്ഷം രൂപ വായ്പ അനുവദിക്കും എന്ന പേരിലാണ് തട്ടിപ്പ്.ലോൺ അപേക്ഷ നൽകുന്ന നടപടിക്രമങ്ങൾക്കിടെ പണം കൈക്കലാക്കും.
കൊല്ലം സ്വദേശിനിയുടെ അറുപതിനായിരം രൂപ തട്ടിയെടുത്തു.പ്രധാന ബാങ്കിൻ്റെ പേര് പറഞ്ഞാണ് തട്ടിപ്പ്.ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്നു എന്ന് വിശ്വസിപ്പിച്ചു.തട്ടിപ്പിന് പിന്നിൽ ഒരു സംഘം മലയാളികൾ.കൊല്ലം സ്വദേശിനിയിൽ നിന്ന് പണം തട്ടിയെടുത്തതിന്റെ രേഖകളും ശബ്ദ സന്ദേശവും പുറത്തുവന്നു.
തട്ടിപ്പ് മനസ്സിലായി പണം തിരികെ നൽകാൻ ആവശ്യപ്പെട്ടപ്പോൾ ഭീഷണി എന്നും പരാതി.സൈബർ സെല്ലിലും പൊലീസിലും പരാതി നൽകി യുവതി






































