ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് എടുത്ത് ഓണ്‍ലൈന്‍ തട്ടിപ്പ്, പുതിയകെണിയില്‍ വീണ മലയാളികള്‍ ഏറെ

Advertisement

കൊച്ചി. ഓൺലൈൻ തട്ടിപ്പിനായി ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് എടുക്കുന്നു.
മലയാളികളുടെ അടക്കം അക്കൗണ്ടുകൾ വാടകയ്ക്ക് എടുത്തതായി സൈബർ സെൽ കണ്ടെത്തി . ചെറിയ ലാഭത്തിനുവേണ്ടി പലരും അക്കൗണ്ടുകൾ തട്ടിപ്പിനായി നൽകുന്നുവെന്നാണ് കണ്ടെത്തൽ .


കഴിഞ്ഞ കുറെ നാളുകളായി ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാണ് സംസ്ഥാനത്ത്. നിരവധി പേർക്ക് ഇതിലൂടെ പണവും നഷ്ടമാകുന്നുണ്ട്.അന്വേഷണത്തിൽ തട്ടിപ്പിൻ്റെ ഉറവിടം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.എന്നാല്‍ പണമിടപാടുകള്‍ക്കായി ഉപയോഗിക്കുന്നത് ഭൂരിഭാഗവും മലയാളികള്‍ അടക്കമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളാണ് . സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യക്തമായത് . തട്ടിപ്പിനു വേണ്ടി ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് എടുക്കുന്നു എന്നാണ് കണ്ടെത്തൽ .10000 മുതൽ ₹25,000 രൂപ വരെ ഇങ്ങനെ നൽകുന്നുണ്ട് .നിശ്ചലമായി കിടക്കുന്ന അക്കൗണ്ടുകളാണ് കൂടുതലായി യുവജനായി ഉപയോഗിക്കുന്നത്. ചെറിയ ലാഭത്തിനുവേണ്ടി ചിലർ അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത് . പലരും പ്രതികളായി കഴിയുമ്പോഴാണ് തട്ടിപ്പിന്റെ വിവരം അറിയുന്നത് . കോട്ടയം കോഴിക്കോട് കണ്ണൂർ സ്വദേശികൾ അക്കൗണ്ടുകൾ നൽകിയതായി കണ്ടെത്തിയിട്ടുണ്ട് .
ഇതര സംസ്ഥാന തൊഴിലാളികളുടെ അക്കൗണ്ടുകളും വാടകയ്ക്ക് എടുക്കുന്നുണ്ട് .തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ ശക്തമായി നടപടി സ്വീകരിക്കാൻ ആണ് പോലീസ് തീരുമാനം .തട്ടിപ്പിൽ വീണു പോകാതിരിക്കാൻ ജാഗ്രത നിർദ്ദേശവും പോലീസ് നൽകുന്നുണ്ട്

Advertisement