പൊലീസ് ട്രെയിനിയുടെ ആത്മഹത്യ:ആർക്കും പിഴവില്ലന്ന് റിപ്പോർട്ട്

Advertisement

തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനി ആനന്ദിന്റെ ആത്മഹത്യ
പൊലീസുദ്യോഗസ്ഥര്‍ക്ക് പിഴവില്ലെന്ന് DIG യുടെ റിപ്പോര്‍ട്ട്
ആദ്യ ആത്മഹത്യാ ശ്രമത്തിന് ശേഷം ആനന്ദിനെ ശുശ്രൂഷിച്ചതിൽ ഉദ്യോഗസ്ഥർക്ക് പിഴവില്ല

ആദ്യ ആത്മഹത്യാ ശ്രമത്തിനുശേഷം ആശുപത്രിയിൽ പാർപ്പിക്കുന്നതായിരുന്നു ഉചിതം
ബാരക്കിൽ താമസിക്കണമെന്ന് ആനന്ദ് എഴുതി നൽകിയിരുന്നു

കൗൺസിലിംഗിന് ശേഷം ആനന്ദ് സന്തോഷവാനായിരുന്നു

ആനന്ദിനെ നിരീക്ഷിക്കാന്‍ രണ്ടു പേരെ ചുമതലപ്പെടുത്തി

ആത്മഹത്യാശ്രമ വാർത്തകൾക്ക് താഴെ വന്ന ചില കമന്‍റുകൾ ആനന്ദിനെ അസ്വസ്ഥപ്പെടുത്തി

പ്രത്യേകിച്ച് ആരുമായും ആനന്ദിന് സൗഹൃദം ഉണ്ടായിരുന്നില്ല

കൗൺസിലിംഗിന് ശേഷം തനിക്ക് പ്രശ്നങ്ങളില്ലെന്നും ആനന്ദ് മേലുദ്യോഗസ്ഥരോട് പറഞ്ഞു

കുടുംബത്തിന്‍റെ ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്നും റിപ്പോർട്ടിൽ

റിപ്പോർട്ട്‌ DIG അരുൾ ബി കൃഷ്ണ ബറ്റാലിയൻ ADGP ക്ക് സമർപ്പിച്ചു

സഹോദരന്‍റെ മൊഴി രണ്ടുദിവസത്തിനകം രേഖപ്പെടുത്തും

Advertisement