കാസർഗോഡ്. ഡേറ്റിംഗ് ആപ്പിലൂടെ ബന്ധം സ്ഥാപിച്ച് പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. പേരാമ്പ്ര സ്വദേശി പ്രജീഷിനെയാണ് തലശ്ശേരിയിൽ നിന്ന് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിൽ ആവുന്നവരുടെ എണ്ണം 12 ആയി.
കോഴിക്കോട് പേരാമ്പ്ര സ്വദേശിയും പയ്യന്നൂർ പെരുമ്പയിലെ സ്വകാര്യ സ്ഥാപനത്തിലെ മാനേജരുമായ ആൽബിൻ പ്രജിയെന്ന പ്രജീഷിനെയാണ് പയ്യന്നൂർ പോലീസ്
തലശ്ശേരിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ മാർച്ചിൽ പയ്യന്നൂർ കോത്തായിമുക്കിലുള്ള തൻ്റെ ക്വാട്ടേർസിൽ എത്തിച്ചാണ് പ്രതി ആൺകുട്ടിയെ പീഡിപ്പിച്ചത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. കോഴിക്കോട് കിണാശ്ശേരി സ്വദേശി അബ്ദുൾ മനാഫിനെ കഴിഞ്ഞദിവസം കസബ പോലീസ് പിടികൂടിയിരുന്നു. ചന്തേര പോലീസ് കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിൽ പോയ യൂത്ത് ലീഗ് ജില്ലാ നേതാവ് സിറാജുദ്ദീനായി പോലീസ് അന്വേഷണം ഊർജതമാക്കിയിട്ടുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിലായി 14 കേസുകൾ രജിസ്റ്റർ ചെയ്തതിൽ ആകെ 16 പ്രതികളാണുള്ളത്. ഇതിൽ
നാലു പേരെ കൂടിയാണ് ഇനി പിടികൂടാനുള്ളത്. അതേ സമയം പീഡനം നടന്ന സ്ഥലങ്ങളിൽ അന്വേഷണസംഘം തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കുട്ടിയുടെ വീട്ടിലും ലോഡ്ജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. ചില ലോഡ്ജുകൾ ഇത്തരം ഉദ്ദേശത്തോടുകൂടി പ്രവർത്തിക്കുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ ഡേറ്റിംഗ് ആപ്പുകളിൽ മറ്റു കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.






































