ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എഇഒയും റെയില്‍വേ ഉദ്യോഗസ്ഥനും അടക്കം ഒമ്പത് പേർ പിടിയിൽ

Advertisement

കാസർഗോഡ്. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒമ്പത് പേർ പിടിയിൽ. ബേക്കൽ എഇഒ സൈനുദ്ദീൻ,പാലക്കാട് റെയിൽവേ ഡിവിഷൻ ജീവനക്കാരനായ ചിത്രരാജ് ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. ഗ്രിൻഡർ ആപ്പ് വഴി ഏജന്റിനെ ഉപയോഗിച്ചാണ് പ്രതികൾ കുട്ടിയെ പീഡിപ്പിച്ചത്.പ്രതി പട്ടികയിൽ ഉള്ള യൂത്ത് ലീഗ് നേതാവ് ഉൾപ്പെടെയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.

രണ്ട് വർഷം മുൻപാണ് ഡേറ്റിംഗ് ആപ്പിൽ കുട്ടി അംഗമാകുന്നത്. 18 വയസ്സ് കഴിഞ്ഞവർക്ക് മാത്രം അംഗമാകാവുന്ന ഡേറ്റിംഗ് ആപ്പിൽ തെറ്റായ വിവരങ്ങളാണ് കുട്ടി നൽകിയത്. വീട്ടിൽനിന്ന് അസ്വാഭാവികമായി ഒരാൾ ഇറങ്ങി പോകുന്നത് മാതാവിന്റെ ശ്രദ്ധയിൽപ്പെട്ടു. മകനിൽ നിന്ന് മാതാവ് വിവരങ്ങൾ തേടുകയും കൗൺസിലിങ്ങിന് വിധേയനാക്കുകയും ചെയ്തു. ഇതോടെയാണ് ഞെട്ടിപ്പിക്കുന്ന പീഡന വിവരം പുറത്തുവന്നത്. 18 പേർ രണ്ടുവർഷമായി പീഡിപ്പിച്ചിരുന്നെന്നാണ് 16 കാരൻ പൊലീസിന് നൽകിയ മൊഴി. ഡേറ്റിംഗ് ആപ്പ് ഏജന്റായിരുന്നു കുട്ടിയെ പ്രതികൾക്കായി കൈമാറിയിരുന്നത്.
ചന്തേര പോലീസ് സ്റ്റേഷനിൽ ആറു കേസുകളും കണ്ണൂർ,കോഴിക്കോട്, എറണാകുളം ജില്ലകളിലായി എട്ടു കേസുകളും ആണ് രജിസ്റ്റർ ചെയ്തത്.
ബേക്കൽ എ ഇ ഒ സൈനുദ്ദീൻ, റെയിൽവേ ജീവനക്കാരൻ ചിത്രരാജ്, കാലിക്കടവ് സ്വദേശി സുകേഷ്, വടക്കേ കൊവ്വൽ സ്വദേശി റഹീസ്, റംസാൻ,
വി പി പി കുഞ്ഞഹമ്മദ്, ചന്തേര സ്വദേശി മുഹമ്മദ്‌ അഫ്സൽ, ചീമേനി സ്വദേശി സുജിത്ത്, ബേക്കൽ സ്വദേശി നാരായണൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി പട്ടികയിൽ ഉള്ള യൂത്ത് ലീഗ് നേതാവ് തൃക്കരിപ്പൂർ സ്വദേശി സിറാജുദ്ദീൻ മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. ഇയാളെ രക്ഷപ്പെടുത്താൻ പോലീസ് സഹായിച്ചെന്ന ആരോപണവും ഉയർന്നു കഴിഞ്ഞു. മറ്റുള്ള പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

Advertisement