കാസർഗോഡ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച 14 പേർക്കെതിരെ പോക്സോ കേസ്.കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉള്ളവരാണ് പ്രതികൾ. കുട്ടിയുമായി ഇവർ ബന്ധം സ്ഥാപിച്ചത് ഡേറ്റിംഗ് ആപ്പ് വഴി. 6 പേർ പിടിയിൽ. ചന്തേര, ചിറ്റാരിക്കാൽ, നീലേശ്വരം, ചീമേനി സ്റ്റേഷനുകളിലെ സിഐമാരുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു.
പ്രതികൾ രണ്ടുവർഷമായി കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. പ്രാദേശിക രാഷ്ട്രീയ നേതാക്കളും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും കേസിൽ പ്രതികളായേക്കും എന്നാണ് സൂചന. ജില്ലയിൽ രജിസ്റ്റർ ചെയ്ത എട്ടു കേസുകളിലാണ് എട്ടുപേരെ പിടികൂടിയത്. മറ്റ് ആറു പേർക്കായി കണ്ണൂർ കോഴിക്കോട് ജില്ലകളിൽ അന്വേഷണം നടക്കുകയാണ്. കാസർഗോഡ് ജില്ലയിലും, ജില്ലയ്ക്ക് പുറത്തുമായാണ് പ്രതികൾ ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.






































