കുന്നംകുളം .പഴഞ്ഞി അടക്ക മാർക്കറ്റിന് സമീപം ശോഭയാത്രക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയെന്നാരോപിച്ച് ബൈക്കിലെത്തിയ സംഘം കാറ് തല്ലിപ്പൊളിച്ചു. പഴഞ്ഞി ജെറുസലേം സ്വദേശി ശരത്ത് ഓടിച്ചിരുന്ന കാറാണ് ബൈക്കിലെത്തിയ സംഘം അടിച്ചുതകർത്തത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ശോഭയാത്രയിൽ ഗതാഗതം നിയന്ത്രിച്ചിരുന്നവര്‍ കാറിനോട് കടന്നു വരാൻ പറയുകയും. മറ്റു ചിലർ നിർത്തിയിടാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കാർ മുൻപോട്ട് എടുത്തുതോടെ ശോഭയാത്രയിൽ ഉണ്ടായിരുന്നവർ കാറിൽ അടിക്കുകയും പിന്നീട് ശോഭയാത്ര കടന്നുപോയതിനു ശേഷം അഞ്ചോളം ബൈക്കിലെത്തിയ സംഘം കാറിന്റെ പിൻവശത്തെ ഗ്ലാസ് ഉൾപ്പെടെ തല്ലി തകർത്തു. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനോട് പരാതി പറയാൻ ചെന്നെങ്കിലും സംഘം വീണ്ടും ശരത്തിനെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് ആക്ഷേപം






































