മലപ്പുറം.ലഹരി വില്പനക്കാരന്റെ താമസ സ്ഥലത്ത് നിന്ന് 5.95 കിലോ കഞ്ചാവും 2,26,500 രൂപയും പിടികൂടി.ഏറണാകുളം സ്വദേശി ദിനേശന്റെ മലപ്പുറത്തെ വാടക വീട്ടിൽ നിന്നാണ് കണ്ടെത്തിയത്.115 ഗ്രാം കഞ്ചാവുമായി ഇയാളെ അഴിയൂരിൽ നിന്ന് വടകര എക്‌സൈസ് പിടികൂടിയിരുന്നു.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. കണ്ടെടുത്ത കഞ്ചാവിന് വിപണിയിൽ 6 ലക്ഷം രൂപയോളം വിലവരും.




































