ജല്‍ ജീവന്‍ മിഷന്‍ പദ്ധതികൾക്ക് സാമ്പത്തിക സഹായം, കേരള സംഘങ്ങൾ രജിസ്ട്രേഷൻ ബിൽ: മന്ത്രിസഭായോഗ തീരുമാനങ്ങൾ

Advertisement

തിരുവനന്തപുരം: സംസ്ഥാനത്തെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതികള്‍ക്കായി നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി നല്‍കി. 8862.95 കോടി രൂപയുടെ വായ്പാ അനുമതി തത്വത്തിൽ നൽകുകയും ആദ്യ ഘട്ടത്തിൽ 5000 കോടി രൂപ എടുക്കാൻ അനുവദിക്കുകയും ചെയ്യും.

തിരുവിതാംകൂർ – കൊച്ചി സാഹിത്യ ശാസ്ത്രീയ ധാർമിക സംഘങ്ങൾ (1955- ലെ 12 ആം ആക്ട്), മലബാർ പ്രദേശത്ത് ബാധകമായ 1860 -ലെ സംഘങ്ങൾ രജിസ്ട്രേഷൻ ആക്ട്, (1860 -ലെ 21ആം കേന്ദ്ര ആക്ട്) എന്നീ നിയമങ്ങൾ റദ്ദ് ചെയ്ത് കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന സംഘങ്ങൾക്കായുള്ള ‘കേരള സംഘങ്ങൾ രജിസ്ട്രേഷൻ ബിൽ – 2025’ ന് അംഗീകാരം നൽകി.

Advertisement