ചണ്ഡിഗഢ്: സി പി ഐ യുടെ 25-ാം പാർട്ടി കോൺഗ്രസിന് കൊടി ഇറങ്ങുമ്പോൾ പുതുതായി രൂപീകരിച്ച ദേശീയ കൗൺസിലിൽ കേരളത്തിൽ നിന്ന് 14 പേർ. കെ. പ്രകാശ്ബാബുവും പി.സന്തോഷ് കുമാറും കേന്ദ്ര സെക്രട്ടേറിയറ്റിലെത്തിയപ്പോൾ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര സെക്രട്ടേറിയറ്റിൽനിന്ന് സ്വയം ഒഴിഞ്ഞു. ബിനോയ് വിശ്വം, കെ.പി.രാജേന്ദ്രൻ, പി പി സുനീർ, കെ.രാജൻ, പി പ്രസാദ്, ജെ.ചിഞ്ചുറാണി, ജി ആർ അനിൽ, രാജാജി മാത്യു തോമസ്, പി വസന്തം, ചിറ്റയം ഗോപകുമാർ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, റ്റി.ജെ ആഞ്ചലോസ്, എന്നിവരാണ് ദേശീയ കൗൺസിൽ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്. ടി ടി ജിസ് മോൻ കാൻറ്റി ഡേറ്റ് അംഗമായും സത്യൻ മൊകേരി കൺട്രോൾ കമ്മീഷൻ അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.ബിനോയ് വിശ്വം, കെ പി രാജേന്ദ്രൻ, കെ പ്രകാശ് ബാബു, പി സന്തോഷ് കുമാർ, പി പി സുനീർ എന്നിവരാണ് ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾ.


































