തിരുവനന്തപുരം: കേരളത്തിന് റെയിൽവേ വക ഓണസമ്മാനം.ഏറെ തിരക്കുള്ള മാംഗ്ലൂർ സെൻട്രൽ തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത് ട്രെയിനിൽ 4 കോച്ചുകൾ കൂടി അനുവദിച്ചു.ഇതോടെ യാത്രാക്ലേശം ഒരളവ് വരെ പരിഹരിക്കാനാവും.ഈ മാസം ഒൻപത് മുതൽ ഇത് ഓടി തുടങ്ങും.
മാംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ, സെക്കന്തരാബാദ് – തിരുപ്പതി, ചെന്നൈ എഗ്മോർ -തിരുനെൽവേലി, മധുര – ബെംഗളൂരു കന്റോൺമെന്റ്, ദിയോഘർ – വാരണാസി, ഹൗറ – റൂർക്കല, ഇൻഡോർ – നാഗ്പൂർ എന്നീ റൂട്ടുകളിലെ വന്ദേഭാരത് ട്രെയിനുകളിലാണ് അധിക കോച്ചുകൾ അവതരിപ്പിക്കുന്നത്.
നിലവിൽ 16 കോച്ചുകളുള്ള ട്രയിനുകൾ 20 കോച്ചുകളാക്കിയും എട്ട് കോച്ചുകളുള്ള ട്രെയിനുകൾ 16 കോച്ചുകളാക്കിയും ആയിരിക്കും അപ്ഗ്രേഡ് ചെയ്യുക. 2025 – 26 സാമ്പത്തിക വർഷത്തിലെ ജൂലൈ 31 വരെയുള്ള യാത്രക്കാരുടെ എണ്ണം കണക്കാക്കിയാണ് കോച്ചുകൾ അപ്ഗ്രേഡ് ചെയ്യുക. ഇത് അനുസരിച്ച് മാംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ, സെക്കന്തരാബാദ് – തിരുപ്പതി, ചെന്നൈ എഗ്മോർ – തിരുനെൽവേലി റൂട്ടുകളിലെ വന്ദേഭാരത് ട്രെയിനുകൾ 16 കോച്ചുകളിൽ നിന്ന് 20 കോച്ചുകളിലേക്ക് അപ്ഗ്രേഡ് ആകും.





































