ഒറ്റപ്പാലം. അമ്പലപ്പാറയിൽ വീട് കോൺക്രീറ്റിങ്ങ് പണി കഴിഞ്ഞു മടങ്ങുന്ന തൊഴിലാളികൾ സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്.ജാർഖണ്ഡ് സ്വദേശികളായ അനിൽ(22),ആനന്ദ്(28),രൂപേഷ്(22)എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അനിലിന്റെ നില ഗുരുതരമാണ്
അമ്പലപ്പാറ വേങ്ങശ്ശേരിയിലുള്ള വീടിന്റെ കോൺക്രീറ്റിംഗ് പണി കഴിഞ്ഞു മടങ്ങുകയായിരുന്ന പിക്കപ്പ് വാൻ റോഡിന്റെ ഇറക്കത്തിൽ മതിലിൽ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ മൂന്നുപേർ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും രണ്ടുപേർ അമ്പലപ്പാറയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ചികിത്സ ‘.വേങ്ങശ്ശേരിയിൽ നിന്നും കോങ്ങാടുള്ള തൊഴിലാളികളുടെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം






































