കണ്ടൈയ്നർ ലോറി നിയന്ത്രണം വിട്ട് സംരക്ഷണഭിത്തി തകർത്ത് കൊക്കയിലേക്ക്, ചുരത്തില്‍ ഞെട്ടിക്കുന്ന അപകടം

Advertisement

താമരശ്ശേരി. ചുരം ഒമ്പതാം വളവിൽ അപകടം. കണ്ടൈയ്നർ ലോറി നിയന്ത്രണം വിട്ട് സംരക്ഷണഭിത്തി തകർത്ത് കൊക്കയിലേക്ക് വീഴാനായ നിലയിൽ.ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറെയും മറ്റൊരാളെയും അതിസാഹസികമായി രക്ഷപ്പെടുത്തി.ലോറി ഇപ്പോഴും മാറ്റാൻ കഴിഞ്ഞിട്ടില്ല. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ചുരത്തിൽ നിരോധനം ഏർപ്പെടുത്തി

ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലിനാണ് സംഭവം.കർണാടകയിൽ നിന്ന് വരികയായിരുന്ന കണ്ടൈനർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഒമ്പതാം വളവിൽ സംരക്ഷണഭിത്തി തകർത്ത് പാതി കൊക്കയിലേക്ക് പാതി വീഴാനായ നിലയിലാണ്.കണ്ടൈയ്നറിൽ ലോഡ് ഉള്ളതുകൊണ്ട് മാത്രമാണ് ലോറി താഴേക്ക് പതിക്കാതിരുന്നത്.അതുകൊണ്ടുതന്നെ വലിയൊരു അപകടമാണ് ഒഴിവായത്.ലോറിയിൽ ഉണ്ടായിരുന്നത് ഡ്രൈവർ ഉൾപ്പെടെ രണ്ടുപേരാണ് .ഇവരെ അതിസാഹസികമായാണ് പുറത്തെത്തിച്ചത്

പോലീസും നാട്ടുകാരും ചുരം സംരക്ഷണ സമിതി പ്രവർത്തകരുമാണ് രക്ഷാ പ്രവർത്തനം നടത്തിയത്.കണ്ടെയ്നർ ലോറി അവിടെ നിന്നും മാറ്റാൻ കഴിഞ്ഞിട്ടില്ല. നിലവിൽ ഒരു ക്രെയിൻ അവിടെ എത്തിച്ചിട്ടുണ്ടെങ്കിലും അതുകൊണ്ട് മാത്രം ഇത് നീക്കാൻ കഴിയില്ല.അപകടമുണ്ടായ പശ്ചാത്തലത്തിൽ അടിവാരത്തും ലക്കിടിയിലും നിയന്ത്രണം കർശനമാക്കി. ഒമ്പതാം വളവിൽ അപകടം ഉണ്ടായ ഭാഗത്ത് ഒരു വരിയായി മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നുള്ളൂ.

Advertisement