കൊച്ചി.ഫോർട്ട്‌കൊച്ചിയിൽ പതിനൊന്നുകാരിക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ച പ്രതി പിടിയിലായതിനു പിന്നില്‍ പൊലീസിന്‍റെ നിരന്തരവും കാര്യക്ഷമവുമായ പരിശ്രമം. തോപ്പുംപടി നസ്രത്ത് സ്വദേശി ഡാരൽ ഡിസൂസയെയാണ് ഫോർട്ട്കൊച്ചി പോലീസ് പിടികൂടിയത്. അതിക്രമത്തിനു ശേഷം കടന്നു കളഞ്ഞ പ്രതിയെ നൂറുകണക്കിന് സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്താനായത്.
ഈ മാസം 24നാണ് സംഭവം നടക്കുന്നത്. വീട്ടിൽ നിന്ന് കടയിലേക്ക് പോവുകയായിരുന്ന പതിനൊന്നുകാരിയെ ബൈക്കിൽ എത്തിയ ഡാരൽ കടന്നു പിടിക്കുകയായിരുന്നു. കടന്നു പിടിച്ച ശേഷം ഒപ്പം വരണമെന്ന് യുവാവ് ആവശ്യപ്പെട്ടു. പെൺകുട്ടി പേടിച്ചു കുതറിമാറി സമീപത്തെ കടയിലേക്ക് ഓടിക്കയറി. കടക്കാരനോട് വിവരം പറഞ്ഞ പെൺകുട്ടി യുവാവിനെ കാണിച്ചു കൊടുക്കാൻ എത്തുന്നത് കണ്ടയുടൻ യുവാവ് ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഫോർട്ട്കൊച്ചി പോലീസ് തോപ്പുംപടി നസ്രത്ത് സ്വദേശി ഡാരൽ ഡിസൂസയെ പിടികൂടുന്നത്.
നൂറോളം സി സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് യുവാവിന്റെ വണ്ടി നമ്പർ കിട്ടിയത്.
ബൈക്കിന്‍റെ ആര്‍സി ഓണർ പത്തനംതിട്ട ആയിരുന്നു… 100 ഓളം cc tv നോക്കി അതിൽ വണ്ടി നമ്പർ കിട്ടുകയും.. Rc onwer പത്തനംതിട്ട ആയിരുന്നു… 6 ഓളം പേര് കൈ മാറി ആണ് വണ്ടി പ്രതി വാങ്ങിയത്. പോലീസ് വണ്ടി വാങ്ങിയ എല്ലാവരെയും ഫോളോ ചെയ്ത ശേഷം ആണ് പ്രതിയിൽ എത്തിയത്.
പോക്സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.






































