തൃശൂര്‍. യൂത്ത് ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം സെക്രട്ടറി ബാദുഷയാണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്തു എന്നാണ് കേസ്. രക്ഷിതാക്കൾ ഇല്ലാത്തപ്പോൾ പെൺകുട്ടിയുടെ വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നു .പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു






































