മലപ്പുറം. പൊന്നാനി താലൂക്ക് ആശുപത്രിയിൽ മദ്യപാനിയുടെ അഴിഞ്ഞാട്ടം. ആശുപത്രി ജീവനക്കാരെയും ഡോക്ടർമാരെയും അസഭ്യം പറയുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തു.ദിവസങ്ങളായി ഇയാൾ ഉച്ചയ്ക്കുശേഷം മദ്യപിച്ച് എത്തുന്നതായി ആശുപത്രി അധികൃതർ.ഇയാൾ ആവശ്യപ്പെടുന്ന മരുന്ന് നൽകിയില്ലെങ്കിൽ ആക്രമിക്കാൻ ശ്രമിക്കുന്നു എന്നാണ് പരാതി.ആശുപത്രി അധികൃതർ പൊന്നാനി പോലീസിൽ പരാതി നൽകി






































