കൊച്ചി.വിർച്വൽ അറസ്റ്റിലൂടെ വൈദികനിൽ നിന്നും പണം തട്ടി. പ്രതിയെ ഗുജറാത്തിൽ നിന്നും കടുത്തുരുത്തി പൊലീസ് പിടികൂടി. ഗുജറാത്ത് വഡോദര സ്വദേശി മന്തി സിങ്ങിനെയാണ് പോലീസ് പിടികൂടിയത്. സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ വൈദികനിൽ നിന്നും 11 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തു. ഓഗസ്റ്റ് 6നായിരുന്നു സംഭവം നടന്നത്.
അക്കൗണ്ടിലൂടെ വ്യാജ പണമിടപാട് നടക്കുന്നു എന്ന് പറഞ്ഞായിരുന്നു വിർച്വൽ അറസ്റ്റ്. കടുത്തുരുത്തി SHO റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.





































