ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസിൽ പി കെ ബുജൈറിന്റെ ജാമ്യ ഹർജിയിൽ ഇന്ന് വിധി

Advertisement

കോഴിക്കോട് .ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ സഹോദരൻ പി കെ ബുജൈറിന്റെ ജാമ്യ ഹർജിയിൽ ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ കോടതിയാണ് വിധി പറയുക. കുന്ദമംഗലം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യഹർജി തള്ളിയതിന് പിന്നലെയാണ് പി കെ ബുജൈർ ജില്ലാ കോടതിയെ സമീപിച്ചത്. കുന്ദമംഗലം പൊലീസ് കഴിഞ്ഞ തിങ്കളാഴ്ച കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വാദത്തിന് ശേഷം വിധി പറയാനായി മാറ്റിയതായിരുന്നു. ഈ മാസം 2നാണ് കുന്നമംഗലം ചൂലാംവയലിൽ വച്ച് പി കെ ബുജൈർ ലഹരി പരിശോധനക്കിടെ പൊലീസിനെ അക്രമിച്ചത്.

Advertisement