‘ജറനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണം, ജാതിവിവേചനമില്ലാത്ത ഇന്ത്യയാണ് സ്വപ്നം ; ഭരണഘടനാമൂല്യങ്ങൾ നടപ്പാക്കാനുള്ളതാണ്’, സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

Advertisement

തിരുവനന്തപുരം: വിപുലമായ പരിപാടികളോടെ രാജ്യം79ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തി. ഇന്ത്യൻ സാമൂഹ്യ യാഥാർത്ഥ്യങ്ങളെ വിസ്മരിക്കരുതെന്നും ദാരിദ്ര്യം, പട്ടിണിമരണം, ബാലവേല, ജാതി വിവേചനം, മതവിദ്വേഷം ഇല്ലാത്ത, തൊഴിലില്ലായ്മ ഇല്ലാത്ത ഒരു ഇന്ത്യ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞിട്ടില്ലെന്നും സ്വാതന്ത്ര്യദിനസന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്നും,ഭരണഘടന മൂല്യങ്ങള്‍ നടപ്പാക്കാനുള്ളതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവിധ ജില്ലകളിൽ മന്ത്രിമാര്‍ പതാക ഉയര്‍ത്തി. കൊല്ലത്ത് മന്ത്രി വി ശിവന്‍കുട്ടിയാണ് ദേശീയപതാക ഉയര്‍ത്തിയത്. ഗവര്‍ണര്‍മാരുടെ നിലപാടുകളെക്കുറിച്ചും അദ്ദേഹം പ്രസംഗത്തിഷ പരാമര്‍ശിച്ചു. ഗവര്‍ണര്‍മാരുടെ നിലപാടുകള്‍ ഭരണസ്തംഭനം ഉണ്ടാക്കുന്നു എന്നായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ പരാമര്‍ശം.
പത്തനംതിട്ടയിൽ മന്ത്രി വീണ ജോര്‍ജ് പതാക ഉയര്‍ത്തി പരേഡിൽ അഭിവാദ്യം സ്വീകരിച്ചു.
കോട്ടയത്ത് പൊലീസ് ഗ്രൌണ്ടിൽ മന്ത്രി ജെ ചിഞ്ചുറാണി പതാക ഉയര്‍ത്തി. മലപ്പുറത്ത് മന്ത്രി കെ രാജനും ആലപ്പുഴയിൽ മന്ത്രി സജി ചെറിയാനും പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു.

Advertisement