തിരുവനന്തപുരം: നിലമ്പൂർ കോട്ടയം-നിലമ്പൂർ (16325/26), നാഗർകോവില്‍-കോട്ടയം (16366) എക്സ്പ്രസുകള്‍ ഉള്‍പ്പെടെ ആറ് ട്രെയിനുകളില്‍ രണ്ട് റിസർവ്ഡ് സെക്കൻഡ് സിറ്റിങ് കോച്ചുകള്‍ കൂടി അനുവദിച്ചു.
കോട്ടയം-കൊല്ലം പാസഞ്ചർ (56311), കൊല്ലം- ആലപ്പുഴ-കൊല്ലം പാസഞ്ചർ (56301/302), കൊല്ലം-തിരുവനന്തപുരം പാസഞ്ചർ (56307), തിരുവനന്തപുരം-നാഗർകോവില്‍ പാസഞ്ചർ (56308) എന്നീ ട്രെയിനുകളിലും 2 കോച്ചുകള്‍ വീതം കൂട്ടുന്നതോടെ ആകെ കോച്ചുകളുടെ എണ്ണം 16 ആകും.
നാഗർകോവില്‍-കോട്ടയം എക്സ്പ്രസില്‍ 15 മുതലും, കോട്ടയം-നിലമ്പൂർ- കോട്ടയം എക്സ്പ്രസുകളില്‍ 16 മുതലും മറ്റു ട്രെയിനുകളില്‍ 17 മുതലുമാണ് അധിക കോച്ചുകള്‍ നിലവില്‍ വരിക.





































